പെട്രോൾ ഡീസൽ എക്സൈസ് തീരുവ കേന്ദ്രം വർധിപ്പിച്ചു ; പമ്പുകളിൽ ഇന്ധന വിലയിൽ മാറ്റമുണ്ടാകില്ല

രാജ്യത്ത് പെട്രോൾ ഡീസൽ നികുതി വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും മേലുള്ള അധിക എക്സൈസ് നികുതിയാണ് കേന്ദ്രസർക്കാർ വർധിപ്പിച്ചത്. എന്നാൽ ഇത് പൊതുജനങ്ങളെ ബാധിക്കില്ല. പെട്രോൾ ഡീസൽ വിലയിൽ മാറ്റമുണ്ടാകില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

റോഡ് സെസ്സിന്റെ രൂപത്തിൽ ലിറ്ററിന് എട്ട് രൂപയാണ് നിലവിൽ വർധിപ്പിച്ചിരിക്കുന്നത്. കൂടാതെ പ്രത്യേക അധിക തീരുവയും വർധിപ്പിച്ചു. പെട്രോളിന് അഞ്ചും ഡീസലിന് രണ്ടും രൂപയാണ് വർധിപ്പിച്ചത്. ഈ വില വർധന എണ്ണ കമ്പനികളിൽ നിന്നാണ് ഈടാക്കുക. പമ്പുകളിൽ എണ്ണ വിലയിൽ മാറ്റമുണ്ടാകില്ല.