കൊറോണ വൈറസ് ഗുജറാത്തിൽ പടരാൻ കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് കോൺഗ്രസ്‌: ആരോപണത്തിനെതിരെ ബിജെപി

അഹമ്മദാബാദ്: കൊറോണ വൈറസ് ഗുജറാത്തിൽ വ്യാപിച്ചതിന് കാരണം നമസ്തേ ട്രംപ് പരിപാടി ആണെന്നുള്ള വാദവുമായി കോൺഗ്രസ് രംഗത്ത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരവേൽക്കുന്നതിന് വേണ്ടി ഗുജറാത്ത് അഹമ്മദാബാദിൽ സംഘടിപ്പിച്ച നമസ്തേ ട്രംപ് പരിപാടിക്കെതിരെയാണ് ഇപ്പോൾ കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. വസ്തുതാവിരുദ്ധമായ കാര്യമാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച പരിപാടി നടത്തിയത് ഫെബ്രുവരി 24 അഹമ്മദാബാദിൽ ആയിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിന് നമസ്തേ പരിപാടി കാരണമായിട്ടുണ്ടോയെന്നുള്ള കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല രംഗത്തെത്തി. കൊറോണാ വൈറസിനെ ലോകാരോഗ്യസംഘടന മഹാമാരിയായി കാണിക്കുന്നതിന് മുമ്പാണ്നമസ്തേ ട്രംപ് പരിപാടി നടന്നതെന്നും പരിപാടി കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ഗുജറാത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത് ബിജെപി വ്യക്തമാക്കി. മാർച്ച് 20 ന് ഗുജറാത്തിൽ ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ 6765 പേർക്ക് ഗുജറാത്തിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു