ഇന്ന് എത്തും രണ്ട് വിമാനങ്ങൾ കൂടി, വന്ദേ ഭാരത് മിഷൻ

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ മടങ്ങി വരാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ട് വരുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി രണ്ട് വിമാനങ്ങൾ കൂടി കണ്ണൂരിൽ ഇന്ന് എത്തും. കുവൈറ്റിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ രാത്രി 9:10 ന് കണ്ണൂരിൽ എത്തും. രണ്ടാമതായി എത്തുന്നത് ദോഹയിൽ നിന്നുമുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ രാത്രി 1:30 ന് എത്തും

വരും ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ കേരളത്തിലേക്ക് ഉണ്ടാകുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. കർശന സുരക്ഷയാണ് പ്രവാസികൾ എത്തുന്ന വിമാന താവളങ്ങളിൽ സർക്കാർ ഒരുകിട്ടിയിട്ടുള്ളത്. ഇതിന് മുൻപേ ദുബൈയിൽ നിന്നും രണ്ട് വിമാനങ്ങൾ വന്ദേ ഭാരത് മിഷന്റെ ഭാഗമായി കണ്ണൂരിൽ എത്തിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു