ജമ്മുകശ്മീരിൽ സ്ഥിരതാമസ നിയമങ്ങൾക്ക് പകരമായി പുതിയ നിയമവുമായി മോദിസർക്കാർ

ഡൽഹി: ജമ്മുകശ്മീരിൽ സർക്കാർ ജോലിക്കും സർക്കാരിന്റെ സഹായങ്ങൾക്കുമായി അപേക്ഷിക്കുന്നതിനു വേണ്ടുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് വേണ്ടുന്ന വ്യവസ്ഥകൾ മുന്നോട്ടു വെച്ചുകൊണ്ടുള്ള വിജ്ഞാപനം ജമ്മുകാശ്മീർ സർക്കാർ പുറത്തിറക്കി. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ സർക്കാർ വക്താവായ രോഹിത് കൻസാൽ പത്രസമ്മേളനത്തിലൂടെ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

പാക് അധീന കാശ്മീരിൽ നിന്നും പുറത്താക്കപ്പെട്ട ജമ്മുകാശ്മീരിൽ ജീവിക്കുന്ന ഹിന്ദു അഭയാർത്ഥികൾക്കും കാശ്മീരിന് പുറത്തുനിന്നും വിവാഹം കഴിച്ച സ്ത്രീകൾക്കും അവരുടെ മക്കൾക്കും കൂടാതെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾക്കും കാശ്മീരിൽ പൗരത്വമോ സർക്കാർ ജോലിക്കുള്ള അനുമതികളോ ഉണ്ടായിരുന്നില്ല. ആ ഒരു തീരുമാനമാണ് ഇപ്പോൾ മോദിസർക്കാർ മാറ്റിയിരിക്കുന്നത്. കൂടാതെ കാശ്മീരിൽ നിന്നും ആട്ടിയോടിക്കപ്പെട്ട കാശ്മീർ പണ്ഡിറ്റുകൾക്ക് താമസം ആക്കിയിട്ടുള്ള ദളിതർക്ക് അഭയാർത്ഥികൾ ആയിട്ടുള്ള അവരുടെ മക്കൾക്കും സ്ഥിര താമസത്തിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അർഹതയുണ്ടെന്ന് ബിജെപി ജനറൽ സെക്രട്ടറി രാംമാധവ് അറിയിക്കുകയുണ്ടായി.

ജമ്മുകാശ്മീരിലെ സ്ഥിരതാമസ സർട്ടിഫിക്കറ്റ് കയ്യിൽ ഉള്ളവർക്ക് തഹസിൽദാറിൽ നിന്നോ സർക്കാർ നിർദ്ദേശിക്കുന്ന മറ്റുള്ള ഉദ്യോഗസ്ഥരിൽ നിന്നോ പുതിയ സർട്ടിഫിക്കറ്റുകൾ നേടുവാനും സാധിക്കും. സ്ഥിരതാമസ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് താമസ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി മറ്റൊരാളുടെ ആവശ്യങ്ങളും ഇല്ല, കൂടാതെ കേന്ദ്ര സർക്കാരിന്റെ അംഗീകൃത ഗവേഷണ സ്ഥാപനങ്ങളോ അവയിൽ സേവനമനുഷ്ഠിക്കുകയും ജമ്മുകാശ്മീർ കുറഞ്ഞത് പത്തു വർഷമെങ്കിലും സ്ഥിരതാമസമാക്കിയ വർക്കും സ്ഥിരതാമസ സർട്ടിഫിക്കറ്റ് ലഭിക്കും.

അഭിപ്രായം രേഖപ്പെടുത്തു