ഡൽഹി കലാ-പവുമായി ബന്ധപ്പെട്ടുള്ള വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു യുഎപിഎ ചുമത്തി

കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുകയും ഡൽഹിയിൽ ക-ലാപം അഴിച്ചുവിടുകയും ചെയ്ത ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ആസിഫ് ഇക്ബാൽ തൻഹയെ ഇന്നു അറസ്റ്റ് ചെയ്തു. കലാ-പവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന മൂന്നാമത്തെ വിദ്യാർത്ഥിയാണ് ഇയാൾ. ഇയാൾക്കെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നുള്ള ആരോപണവും ഉയർന്നു വരുന്നുണ്ട്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ ക-ലാപം സംഘടിപ്പിക്കുകയും നിരവധി വാഹനങ്ങൾ തകർക്കുകയും കടകൾ തീവെക്കുകയും ചെയ്തിരുന്നു. എന്നാൽ ലോക്ക് ഡൗണിന്റെ മറവിൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജാമിയ മിലിയ കോർഡിനേഷൻ കമ്മിറ്റി രംഗത്ത് എത്തുകയുണ്ടായി. ക-ലാപവുമായി ബന്ധപ്പെട്ട് സർവകലാശാലയിലെ വിദ്യാർഥികളായ മീരാൻ ഹൈദറിനെയും സഫൂറ സർഗാറിനെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ യു എ പി എ ചുമത്തുകയും ചെയ്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു