2021 ൽ ബിജെപി വൻഭൂരിപക്ഷത്തോടെ ബംഗാളിൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

കൊൽക്കത്ത: പശ്ചിമബംഗാളിൽ 2021 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിൽ ബിജെപി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. കൊറോണ വൈറസിനെതിരെ ഉള്ള നടപടികൾ കേന്ദ്ര സർക്കാരിന് സ്വയം ചെയ്യാൻ കഴിയില്ലെന്ന് തോന്നിയിരുന്നെങ്കിൽ എന്തുകൊണ്ട് സ്വയം കൈകാര്യം ചെയ്തില്ലെന്നുള്ള മമതയുടെ ചോദ്യത്തിന് ഓടി നൽകുകയാണ് ഫിഷ് ഇക്കാര്യം പറഞ്ഞത്. പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വരണമെന്ന് മമതയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ ബംഗാളിന് വേണ്ടുന്ന മമതയുടെ എല്ലാ ആശകളും നിറവേറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലെ ജനത ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപി വൻ ഭൂരിപക്ഷത്തോടെ ബംഗാളിൽ അധികാരത്തിൽ വരുമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നിലവിൽ ബംഗാളിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും ബിജെപി സർക്കാർ ബംഗാളിൽ രൂപീകരിചാൽ അവിടുത്തെ ജനങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അഭിപ്രായം രേഖപ്പെടുത്തു