ക്വറന്റിനിൽ കഴിയുന്ന അഞ്ജലിക്ക് മര-ണപ്പെ പിതാവിന്റെ അരികിൽ ഇരിക്കാനായത് മൂന്നു മിനിറ്റ് മാത്രം: കണ്ണീരിൽ നനഞ്ഞ അഞ്ജലിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കയില്ല

അച്ഛൻ മര-ണപ്പെട്ടതിനെ തുടർന്ന് കാണാനെത്തിയ അഞ്ജലിയ്ക്ക് വെറും മൂന്നു മിനിറ്റ് നേരം മാത്രമാണ് അച്ഛന്റെ മുൻപിൽ ഇരിക്കാനാണയത്. അച്ഛനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയതായിരുന്നു അഞ്ജലി. ആരോഗ്യ വകുപ്പ് അധികൃതർ അനുവദിച്ച സമയം വെറും മൂന്നു മിനിറ്റ് മാത്രമായിരുന്നു. തുടർന്ന് അഞ്ജലി തന്റെ പിതാവിന് അനുശോചനം അർപ്പിച്ചു മടങ്ങുകയായിരുന്നു. മണിപ്പൂരിലെ കാങ്പോകിലാണ് സംഭവം നടന്നത്. മെയ് 25 നു ശ്രമിക് ട്രെയിനിൽ ചെന്നൈയിൽ നിന്നും അഞ്ജലി നാട്ടിലേക്ക് തിരിക്കുക ആയിരുന്നു.

സർക്കാർ നിർദേശ പ്രകാരം അഞ്ജലിയെ 14 ദിവസത്തേക്ക് ക്വറന്റിൻ സംവിധാനത്തിൽ കഴിയാനും നിർദേശിച്ചു. ഇതിന്റെ ഇടയിലാണ് പിതാവിന്റെ മരണം സംഭവിക്കുന്നത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്നും പ്രത്യേകമായുള്ള അനുമതി വാങ്ങിക്കൊണ്ടാണ് അഞ്ജലി തന്റെ പിതാവിനെ അവസാനമായി കാണാൻ പോയത്. പി പി ഇ കിറ്റ് അടക്കമുള്ള സുരക്ഷ മുൻകരുതലോടെയാണ് അഞ്ജലി പിതാവിനെ കാണാൻ പോയത്. എന്നാൽ അഞ്ചലിയുടെ വിഷമം അടക്കാൻ ബന്ധുക്കൾക്കോ വീട്ടുകാർക്കോ ആയില്ല. ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു അത്.

അഭിപ്രായം രേഖപ്പെടുത്തു