രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി കണ്ടിട്ട് തനിക്ക് മരിച്ചാൽ മതിയെന്ന് ദിഗ്വിജയ് സിംഗ്

ഡൽഹി: മുതിർന്ന കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി കണ്ടശേഷം തനിക്ക് മരിച്ചാൽ മതിയെന്ന് ദിഗ്വിജയ് സിംഗ്. 2014 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്നുള്ള പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്‌ നേതൃത്വം. എന്നാൽ അദ്ദേഹത്തിനു ആകാൻ സാധിച്ചില്ലെന്ന് മാത്രമല്ല. കോൺഗ്രസിന്റെ സീറ്റുകളുടെ എണ്ണത്തിലും വൻകുറവുകൾ സംഭവിച്ചു. എന്നാൽ 2019 ൽ നടന്ന ലോകസഭ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മല്സരിച്ച അമേഠിയിൽ തോൽക്കുകയും ചെയ്തിരുന്നു. എന്നാൽ വയനാട്ടിൽ പോകേണ്ടി വന്നു രാഹുലിന് ജയിക്കുവാൻ.

രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയിട്ട് കണ്ടിട്ട് മരിച്ചാൽ മതിയെന്നുള്ള സോണിയ ഗാന്ധിയുടെ ആഗ്രഹത്തിനു പുറമെയാണ് ദിഗ്വിജയ് സിങ്ങും രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ദിഗ്വിജയ് സിംഗ് രാഹുൽ ഗാന്ധിയെ ട്രോളിയതാണോ എന്നുള്ള സംശയങ്ങളും നിലനിൽക്കുന്നുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു