കോവിഡ് 19: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുമായുള്ള യോഗം ഇന്ന്

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം തുടങ്ങുന്നത്. ആദ്യദിവസം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർക്കും സംസാരിക്കാനുള്ള അവസരം നൽകും. പ്രവാസികൾക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതടക്കമുള്ള കാര്യങ്ങൾ കേരളം കേന്ദ്രത്തോട് ഉന്നയിക്കുമെന്നാണ് കരുതുന്നത്.

കോവിഡ് വൈറസ് കൂടുതലായി ഉള്ള ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംവാദിക്കും കൂടാതെ രാജ്യത്ത് കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ നൽകുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കും. നിലവിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് നാലാം സ്ഥാനമാണ്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടികാഴ്ചയാണിത്. മെയ് 11 നാണ് അവസാനമായി വീഡിയോ കോൺഗ്രസ് നടത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു