വീരമൃത്യു വരിച്ച കേണൽ സന്തോഷ്‌ ബാബുവിന്റെ കുടുംബത്തിന് അഞ്ചുകോടിയുടെ ധനസഹായം, മറ്റു സൈനികർക്ക് 10 ലക്ഷം വീതം

ഹൈദരാബാദ്: ഇന്ത്യ ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ്‌ ബാബുവിന്റെ കുടുംബത്തിന് അഞ്ചുകോടി രൂപയുടെ ധനസഹായവുമായി തെലുങ്കാന സർക്കാർ. ഇത് സംബന്ധിച്ച് ഉള്ള കാര്യം തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവാണ് അറിയിച്ചത്. കൂടാതെ സന്തോഷ്‌ ബാബുവിന്റെ ഭാര്യയ്ക്ക് ജോലിയും വീട് വെയ്ക്കുന്നതിനായി സ്ഥലവും നൽകാനും സർക്കാർ തീരുമാനമായിട്ടുണ്ട്. കൂടാതെ അതിർത്തിയിൽ സംഘർഷത്തിൽ വീരമൃത്യു വരിച്ച മറ്റു സൈനികർക്ക് 10 ലക്ഷം രൂപ വീതവും തെലുങ്കാന സർക്കാർ നൽകും.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മുഖേന സൈനികരുടെ കുടുംബത്തിനു ഈ തുക നൽകും. രാജ്യത്തെ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ സഹായിക്കുകയും അവരോടൊപ്പം നിൽക്കുകയും വേണമെന്നും കൂടാതെ ആത്മവിശ്വാസവും സുരക്ഷയും നല്കണമെന്നും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തിനായി വീരമൃത്യു ജവാന്മാർക്ക് കേന്ദ്രസർക്കാരും സഹായം നൽകുന്നുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു