ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർക്കെതിരെയുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവനയെ വിമർശിച്ചു വൃന്ദ കാരാട്ട്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരെ കോൺഗ്രസ്‌ നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മുതിർന്ന സിപിഎം നേതാവ് വൃന്ദ കാരാട്ട് രംഗത്ത്. മുല്ലപ്പള്ളിയുടെ പ്രസ്താവന ലിംഗവിവേചനവും അപകീർത്തികരവുമാണെന്ന് വ്യന്ദ കാരാട്ട് പറഞ്ഞു. കെ കെ ഷൈലജയുടെ കോവിഡ് പ്രവർത്തനങ്ങൾ ആഗോളതലത്തിൽ തന്നെ ഉയർന്നു നിൽക്കുമ്പോൾ തന്റെ സംസ്ഥാനത്തെ ഒരു മന്ത്രിയാണെന്നുള്ളതിൽ അഭിമാനിക്കുകയാണ് വേണ്ടതെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

കേരളത്തിലെ വ്യത്യസ്ത പാർട്ടികളിൽ പ്രവർത്തിക്കുന്ന ജനങ്ങളോട് ആരോഗ്യമന്ത്രി പുലർത്തുന്നത് ജനങളുടെ താല്പര്യത്തെ മുൻനിർത്തി കൊണ്ടാണെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു. അത്തരതിക്കുള്ള ഒരു മന്ത്രിയെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ഇത്തരത്തിലുള്ള ഒരു പ്രസ്താവന ഉണ്ടായത് അപമാനകാരമാണെന്നും വൃന്ദ കാരാട്ട് വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു