സൗരവ് ഗാംഗുലിയുടെ കുടുംബാഗങ്ങൾക്ക് കോവിഡ് സ്ഥിതീകരിച്ചു, സഹോദരൻ ഐസുലേഷനിൽ

കൊൽക്കത്ത: മുൻ ക്രിക്കറ്റ് താരവും വി സി സി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ കുടുംബങ്ങൾക്ക് കോവിഡ് സ്ഥിതീകരിച്ചു. അദ്ദേഹത്തിന്റെ മൂത്ത സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സ്നേഹാഷിഷ് ഗാംഗുലിക്കും ഭാര്യയ്ക്കുമാണ് കോവിഡ് വൈറസ് സ്ഥിതീകരിച്ചത്. ഇത് സംബന്ധിച്ച് ഉള്ള കാര്യം പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പാണ് അറിയിച്ചത്.

സഹോദരന്റെ ഭാര്യയുടെ മാതാവിനും പിതാവിനുമാണ് ആദ്യം കോവിഡ് സ്ഥിതീകരിച്ചത്. തുടർന്ന് നാല് പേരും വീട്ടിൽ ഐസുലേഷനിൽ കഴിയുകയായിരുന്നു. പരിശോധനയിൽ രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് ഇവരെ സ്വകാര്യ നഴ്‌സിങ് ഹോമിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇവറുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടെണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്തു