ചൈനയെ എങ്ങനെ ഒതുക്കണമെന്ന് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു മൻമോഹൻ സിംഗ്

ഡൽഹി: ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ഇത് സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മൻമോഹൻ സിംഗ് കത്തയയ്ക്കുകയും ചെയ്തു. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികരോട് സർക്കാർ നീതി പുലർത്തണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കുന്നതിനായി ഉറച്ച തീരുമാനങ്ങളും നയതന്ത്രങ്ങളും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ള പ്രചാരണങ്ങൾ നടത്തിയാൽ അത് നയതന്ത്രത്തിനു പകരമാവില്ലെന്നും പ്രധാനമന്ത്രിയുടെ വാക്കുകളെ മറയ്ക്കാൻ ചൈനയെ അനുവദിക്കരുതെന്നും മൻമോഹൻ സിംഗ് അയച്ച കത്തിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു