കോവിഡ് രോഗമുക്തി നിരക്ക് രാജ്യത്ത് ഉയരുന്നുവെന്ന് ജോസഫ് മാർത്തോമാ മെത്രോപ്പൊലീത്തയുടെ നവതി ആഘോഷത്തിൽ പ്രധാനമന്ത്രി

ഡൽഹി: രാജ്യത്ത് കൊറോണ രോഗമുക്തി നിരക്ക് ഉയർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഇന്ത്യയുടെ നില വളരെയധികം മെച്ചപ്പെട്ടു. കോവിഡിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടമാണ് രോഗമുക്തി നിരക്ക് ഉയർന്നതിന് കാരണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡിനെതിരെയുള്ള പോരാട്ടം തുടരുക തന്നെ വേണമെന്നും വൈറസിനെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ നവതിയാഘോഷം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. രാജ്യത്തിനു വേണ്ടി സമർപ്പിച്ച ജീവിതമാണ് ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ദേശീയ ഐക്യത്തിനു വേണ്ടി സഭ നൽകുന്ന സേവനം വളരെയധികം വലുതാണെണ്. സ്വാതന്ത്ര്യസമരത്തിലും സഭയുടെ സംഭാവന ഉണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു