1962 ലേ യുദ്ധശേഷം ഇന്ത്യയുടെ 45000 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ ചൈന കൈയ്യടക്കിയെന്ന് ശരത് പവാർ

1962 ലേ ഇന്ത്യ ചൈന യുദ്ധത്തിന് ശേഷം ഇന്ത്യയുടെ 45000 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈന പിടിച്ചെടുത്തിട്ടുണ്ടെന്നും അത് മറയ്ക്കാനാവില്ലെന്നും എൻ സി പി മേധാവി ശരത് പവാർ പറഞ്ഞു. ദേശീയ സുരക്ഷയെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈന ഇന്ത്യയുടെ ഭൂമി കൈയ്യടക്കിയെന്ന് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം സംബന്ധിച്ച് ഉള്ള ചോദ്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലഡാക്കിൽ നടന്ന സംഭവം പ്രതിരോധമന്ത്രിയുടെ പരാജയമായി മുദ്രകുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിർത്തിയിൽ പെട്രോളിംഗ് സമയത്ത് സൈന്യം ജാഗ്രത പുലർത്തിയിരുന്നതായും ശരത് പവാർ പറഞ്ഞു. ചൈനയാണ് ഗാൽവൻ താഴ്‌വരയിൽ പ്രകോപനം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 15 ന് കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യയുടെ 20 ഓളം സൈനികർ വീരമൃത്യു വരിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു