യുവാവിനെ പ്രണയിച്ച 16 കാരിയെ സഹോദരൻ കൊ-ന്നു: മൃ-തദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ, ദുരഭിമാനക്കൊ-ലയെന്ന് കണ്ടെത്തൽ

16 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ മൃ-തദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ദുരഭിമാനകൊ-ലയാണെന്ന് പോലീസ്. മഹാരാഷ്ട്രയിലെ ദേഗ്ലൂരിൽ ധാമഗാവിൽ താമസിച്ച കൽപ്പന സൂര്യവാൻഷി (16) എന്ന പെൺകുട്ടിയാണ് കൊ-ലചെയ്യപ്പെട്ടത്. അന്വേഷണത്തിനു ഒടുവിൽ പെൺകുട്ടിയെ കൊ-ലപ്പെടുത്തിയത് സ്വന്തം സഹോദരനാണെന്ന് പോലീസ് കണ്ടെത്തുകയുണ്ടായി. തുടർന്ന് പെൺകുട്ടിയുടെ സഹോദരനായ അനിൽ സൂര്യവംശിയെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 22 നു തെരുവുനായ്ക്കളും മറ്റും കടിച്ചുകീറിയ നിലയിൽ മൃ-തദേഹം കണ്ടെത്തുകയായിരുന്നു. ഒടുവിൽ പോലീസ് സംഭവ സ്ഥലത്ത് എത്തുകയും അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരെ പോലീസ് സംഘം ചോദ്യം ചെയ്തപ്പോൾ സംഭവത്തിനു പിന്നിൽ പെൺകുട്ടിയുടെ കാമുകനാണെന്നാണ് അവർ പറഞ്ഞത്. രണ്ടു വര്ഷത്തോളമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും കാമുകനാണ് തന്റെ മകളെ കൊ-ന്നതെന്നും പെൺകുട്ടിയുടെ മാതാവ് പോലീസിൽ മൊഴി നൽകി. എന്നാൽ മൊഴിയിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. പെൺകുട്ടിയെ ജൂൺ 20 നു കാണാതായിട്ടും പരാതി നല്കതിരുന്നത് പോലീസിന് കൂടുതൽ സംശയം തോന്നി. കാമുകനെ ചോദ്യം ചെയ്തപ്പോൾ ഇയാൾക്ക് ഇതിൽ പങ്കില്ലെന്ന് വ്യക്തമായി. തുടർന്ന് പോലീസ് സംഘം പെൺകുട്ടിയുടെ സഹോദരനെയടക്കം വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

ഒടുവിൽ സഹോദരൻ കുറ്റം പോലീസിന് മുൻപാകെ സമ്മതിക്കുകയായിരുന്നു. കുടുംബത്തിന് താല്പര്യമില്ലാതിരുന്നതിനാലാണ് സഹോദരിയെ കൊ-ലപ്പെടുത്തിയതെന്ന് ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി ജൂൺ 30 വരെ റിമാൻഡിൽ വിടുകയും ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു