ഇന്ത്യ ചൈന അതിർത്തി തർക്കത്തിന് പ്രാധാന ഉത്തരവാദികൾ ജവഹർലാൽ നെഹ്‌റുവും കോൺഗ്രസുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

മധ്യപ്രദേശ്: ഇന്ത്യ ചൈന അതിർത്തി തർക്കത്തിന് പ്രധാന ഉത്തരവാദികൾ ജവഹർലാൽ നെഹ്റുവും കോൺഗ്രസുമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കൂടാതെ കോൺഗ്രസിന്റെ ഉന്നതതല നേതാക്കന്മാരെയും അദ്ദേഹം രൂക്ഷമായ രീതിയിൽ വിമർശിച്ചു. ചത്തിസ്ഗഡിൽ ബിജെപിയുടെ വെർച്ചൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. കൂടാതെ കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ പ്രസ്താവന സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്ന തരത്തിലുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് ചൈനയുടെ അതിർത്തികൾ ഇന്ത്യ റോഡ് നിർമ്മിക്കുന്നതിനു വേണ്ടി ധൈര്യപ്പെട്ടതെന്നും എന്നാൽ കോൺഗ്രസിന്റെ പ്രധാനമന്ത്രിമാരിൽ ഒരാൾ പോലും അതിർത്തിയിൽ റോഡ് നിർമ്മിക്കാൻ ധൈര്യം കാണിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വളർച്ചയിൽ ചൈന ഭയപ്പെടുന്നുവെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഇന്ത്യയ്ക്കെതിരെ ചൈന നടത്തുന്ന പ്രവർത്തനങ്ങൾക്ക് വലിയ രീതിയിലുള്ള പ്രത്യാഘതങ്ങൾ ചൈന നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങൾക്ക് ഇന്ത്യയെ ഉപദ്രവിക്കാൻ കഴിയില്ലെന്നും രാജ്യത്തെ 130 കോടി ജനങ്ങൾ നിശ്ചയദാർഢ്യത്തോടെ മുന്നിട്ടിറങ്ങിയാൽ ചൈന മുട്ടുമടക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ ബിജെപിയുടെ വെർച്ചൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആഞ്ഞടിച്ചു.

അഭിപ്രായം രേഖപ്പെടുത്തു