രാജ്യം അൺലോക്ക് രണ്ടാംഘട്ടത്തിലേക്ക്: ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗപ്പെടുത്തുന്ന പ്രവണത ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി

രാജ്യമൊട്ടാകെ കോവിഡ് പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ലോക്ക് ഡൗൺ ദുരുപയോഗപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ജനങ്ങളോട് അഭ്യർത്ഥിച്ചു. കോവിഡിനെതിരെ രാജ്യം അൺ ലോക്ക് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ മഹാമാരി ക്കെതിരെ സ്വീകരിക്കുന്ന മുൻകരുതലുകൾ വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വൈകിട്ട് നാലുമണിക്ക് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തിയാൽ നാം പിന്നീട് ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായം രേഖപ്പെടുത്തു