രാജ്യത്ത് പാചകവാതക വില കൂട്ടി

ഡൽഹി: രാജ്യത്ത് തുടർച്ചയായി രണ്ടാം മാസവും പാചക വാതക ത്തിന് വില കൂട്ടി. ഗാർഹിക ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന 14.2 കിലോയുടെ സിലിണ്ടറിന്റെ വില 3.50 രൂപക്കൂട്ടി 603 രൂപയായി ഉയർത്തി.

കൊൽക്കത്തയിൽ 620.50 രൂപയും ഡൽഹിയിൽ 594 രൂപയും മുംബൈയിൽ 594 രൂപയും ചെന്നൈയിൽ 610.50 രൂപയുമാണ് പുതുക്കിയ വില. കഴിഞ്ഞ മെയ് മാസം പാചകവാതകത്തിന്റെ വില 744 ൽ നിന്നും 581 ആയിട്ട് കുറഞ്ഞിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി രാജ്യത്ത് ഇന്ധനവിലയും കുതിച്ചുയരുകയാണ്. ഇതിന് പിന്നാലെയാണ് ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഗ്യാസിന്റെയും വിലയിൽ വര്ധനവ് ഉണ്ടായിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു