പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനത്തിന് പിന്നിൽ അജിത് ഡോവലിന്റെ പ്ലാൻ: ഒരിഞ്ച് മണ്ണുപോലും വിട്ടുകൊടുക്കില്ല, ഉറച്ച തീരുമാനവുമായി ഇന്ത്യ,

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി ലഡാക്കിൽ സന്ദർശനം നടത്തിയത് ചൈനയെ അമ്പരപ്പിച്ചിരുന്നു. ഇന്ത്യയ്ക്ക് നേരെയുള്ള ചൈനയുടെ പ്രകോപനങ്ങൾ ക്കെതിരെയുള്ള മുന്നൊരുക്കങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയും സൈനികർക്ക് ഊർജം പകർന്നു നൽകുന്നതിനു വേണ്ടിയുമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. എന്നാൽ ഈ സന്ദർശനത്തിന്റെ മുഴുവൻ ഏകോപനവും നടത്തിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. പ്രധാനമന്ത്രി അജിത് ഡോവൽ, ബിപിൻ റാവത്ത് എംഎം നരവാനെ എന്നിവർക്കൊപ്പം അതിർത്തിയിലെ സൈനിക ക്യാമ്പ് സന്ദർശനം നടത്തി.

കോർപ്സ് കമാൻഡർ ലഫ്‌നന്റ് ജനറൽ ഹരി സിംഗ് നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മേഖലയിൽ സന്ദർശനം നടത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ചൈനയ്ക്കുള്ള തക്കതായ മുന്നറിയിപ്പുമായി എത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇന്ത്യയുടെ ഒരിഞ്ചു മണ്ണുപോലും സ്വന്തമാക്കാൻ ആരെയും അനുവദിക്കില്ലെന്നുള്ള സൂചനയും പ്രധാനമന്ത്രി നൽകി. ഇന്ത്യയുടെ ഭാഗത്തുനിന്നും സ്വന്തംനിലയിൽ പ്രകോപനം ഉണ്ടാവില്ലെന്നും എന്നാൽ മറു ഭാഗത്ത് നിന്നുള്ള പ്രകോപനം ഉണ്ടായാൽ അതിനെ ശക്തമായ രീതിയിൽ പ്രതിരോധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു