പൊലീസുകാരെ കൊ-ലപ്പെടുത്തിയ സംഭവത്തിൽ യുപിയിലെ കൊടുംകു-റ്റവാളി വികാസ് ദുബൈയുടെ വീട് ഇടിച്ചു നിരത്തി ഭരണകൂടം

കാൺപൂർ: ഉത്തർപ്രദേശിൽ ഡിവൈഎസ്പി അടക്കമുള്ള 8 പോലീസുകാരെ വെടിവെച്ചു കൊ-ലപ്പെടുത്തിയ സംഭവത്തിൽ കൊടുംകു-റ്റവാളി വികാസ് ദുബൈയുടെ വീട് ഇടിച്ചുനിരത്തി കാൺപൂർ ജില്ലാഭരണകൂടം. നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ട് കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ വികാസ് ദുബായ് പണി വീടാണ് ജെസിബി ഉപയോഗിച്ച് ഇടിച്ചുപൊളിച്ചത്. ഇയാളുടെ പക്കലുണ്ടായിരുന്ന സ്കോർപിയോയും, എസ് യു വിയും നശിപ്പിച്ചതായും പറയുന്നു. കൊടും ക്രി-മിനലായ വികാസ് ദുബൈയെ പിടിക്കുന്നതിന് വ്യാഴാഴ്ച രാത്രി പോലീസ് പരിശ്രമം നടത്തുകയായിരുന്നു.

വികാസ് ദുബൈയുടെ സഹോദരന്മാർ അടക്കമുള്ള ഗു-ണ്ടാസംഘങ്ങൾ പോലീസിന് നേരെ വെടിയുതിർക്കുകയും തുടർന്ന് എട്ട് പോലീസുകാർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വികാസ് ദുബൈയെ അപലപിച്ചുകൊണ്ട് മാതാവും രംഗത്ത് എത്തുകയുണ്ടായി. നിയമത്തിന്റെ രീതിയിൽ പരമാവധി ശിക്ഷ നൽകണമെന്നും മകനോട് കീഴടങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്തു