അത്യാധുനിക രീതിയിലുള്ള 10000 കിടക്കകളോട് കൂടിയുള്ള കോവിഡ് ചികിത്സ കേന്ദ്രം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു

ഡൽഹി: 10000 കിടക്കകൾ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ സർദാർ പട്ടേൽ കോവിഡ് കെയർ സെന്റർ ഡൽഹി ലഫ്‌നന്റ് ഗവർണ്ണർ അനിൽ ബാലാജിയാണ് ഉദ്ഘാടനം ചെയ്തത്. രോഗികളുടെ മാനസിക പ്രശ്നങ്ങൾ കുറയ്ക്കുന്നതിനു വേണ്ടി മനഃശാസ്ത്രജ്ഞരുടെ സേവനങ്ങളടക്കം ഈ ഹോസ്പിറ്റലിലുണ്ട്. കൂടാതെ 10% കിടക്കകളും ഓക്സിജൻ സൗകര്യത്തോടു കൂടിയുള്ളതാണ്.

ഡൽഹി ചത്തർപൂരിൽ സ്ഥിതി ചെയ്യുന്ന ഹോസ്പിറ്റലിന് നോഡൽ ഏജൻസി ഐ ടി ബി പിയാണ്. നിലവിൽ ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 97200 ആയി ഉയർന്നെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡൽഹി പോലീസിന് മാത്രമായി 200 കിടക്കകളുള്ള പ്രത്യേക ചികിത്സാ സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുള്ളത് ഐടിബിപി ഡെപ്യൂട്ടി ജനറൽ എസ് എസ് ജെയ്‌സ്വാൾ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്തു