അതിർത്തിയിൽ നിന്നും ചൈനീസ് സൈന്യം പൂർണമായും പിൻമാറുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു

ഡൽഹി: ഇന്ത്യ ചൈന അതിർത്തിയിൽ നിന്നും ചൈനീസ് സൈന്യം ഉടൻ പിന്മാറുമെന്ന് റിപ്പോർട്ട്‌. ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര തുടങ്ങിയ ഇടങ്ങളിൽ നിന്നും ചൈനീസ് സേനയായ പീപിൾഡ് ലിബറേഷൻ ആർമിയുടെ പിന്മാറ്റം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ താഴ്‌വരയിൽ നിന്നും ചൈനീസ് സൈന്യം രണ്ട് കിലോമീറ്റർ ഉള്ളിലോട്ട് പിന്മാറി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെന്റുകൾ പൊളിച്ച് നീക്കേണ്ടതിതിനാൽ ഗോഗ്ര ഏരിയയിൽ നിന്നുള്ള പിൻമാറ്റത്തിന് കുറച്ചു സമയമെടുക്കുമെന്നാണ് കരുതുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ഞായറാഴ്ച വൈകിട്ട് ഫോണിലൂടെ മണിക്കൂറോളം നീണ്ട സംഭാഷണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് അതിർത്തിയിൽ നിന്നും ഇരുവിഭാഗവും പിന്തിരിയുന്നതിന് വേണ്ടിയുള്ള ധാരണയിലെത്തിയത്. ഇരുരാജ്യങ്ങളുടെയും ധാരണപ്രകാരം അതിർത്തിയിൽ നിന്നും ഒന്ന് രണ്ട് കിലോമീറ്റർ വരെ പിന്നോട്ട് മാറണം. ഇതിനു ശേഷം തുടർ ചർച്ചകളും ഉണ്ടാകും.

അഭിപ്രായം രേഖപ്പെടുത്തു