ഉത്തർപ്രദേശിൽ വീടുകൾക്ക് നേരെ കാവി പൂശി: എതിർത്തവർക്ക് നേരെ ഭീഷണിയെന്ന് പരാതി

ലക്‌നൗ: ഉത്തർപ്രദേശിൽ തങ്ങളുടെ അനുവാദമില്ലാതെ കാവിനിറം വീടുകൾക്ക് അടിച്ചതായി പരാതി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം നടന്നത്. ഒരു സംഘമാളുകൾ എത്തുകയും വീടുകളിൽ കാവിനിറം പൂശുകയുമായിരുന്നുവെന്ന് പരാതി നൽകിയ വ്യാപാരി പറയുന്നു. ഇത് തടയാൻ ശ്രമിച്ച തന്നെ ഭീഷണിപ്പെടുത്തുകയും അപമാന ശ്രമം നടത്തിയതായും പറയുന്നു. പ്രദേശത്തെ വികസനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അനാവശ്യമായിട്ടുള്ള വിവാദം ഒഴിവാക്കണമെന്നും യുപി മന്ത്രിയായ നന്ദഗോപാൽ നന്ദി പറഞ്ഞു.

വീടുകൾക്ക് ഇത്തരത്തിൽ കാവിനിറം അടിക്കുന്ന ദൃശ്യങ്ങൾ പ്രയാഗിലെ ബഹദൂർഗഞ്ച് പ്രദേശത്തെ വ്യാപാരിയായ രവി ഗുപ്ത മൊബൈലിൽ പകർത്തുകയായിരുന്നു. വീടിന്റെ പുറംഭാഗം ഒരു സംഘമാളുകൾ കാവിനിറം അടിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. നിങ്ങൾ കാണിക്കുന്നത് എത്രത്തോളം വലിയ ഗുണ്ടായിസമാണെന്ന് പറഞ്ഞിട്ടും അതിനെയൊന്നും ശ്രദ്ധിക്കാതെ വീടുകൾക്ക് കാവിനിറം പൂശുകയായിരുന്നുവെന്നും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രയാഗ് രാജ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു