മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിതീകരിച്ചു

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് വൈറസ് സ്ഥിരീകരിച്ചു. കോവിഡ് വൈറസ് ബാധ സംബന്ധിച്ചുള്ള കാര്യം മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്റെ പ്രിയപ്പെട്ട വരെ എനിക്ക് കോവിഡ് 19 ലക്ഷണങ്ങൾ ഉണ്ടായിരുന്നു. അതിനെ തുടർന്ന് ടെസ്റ്റ് നടത്തുകയും ഫലം പോസിറ്റീവായി സ്ഥിരീകരിക്കുകയും ചെയ്തു. എന്നോടൊപ്പം സമ്പർക്കത്തിൽ വന്ന എല്ലാ സ്നേഹിതരോടും ഉടൻതന്നെ കോവിഡ് ടെസ്റ്റ്‌ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. എന്നോടൊപ്പം ഏറ്റവും അടുത്തിടപഴകിയിട്ടുള്ളവർ ഉടൻ തന്നെ ക്വറന്റീനിൽ പോവണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്. എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

കോവിഡ് വൈറസ് പിടിപെട്ടാൽ കൃത്യസമയത്ത് തന്നെ ചികിത്സ നൽകിയാൽ രക്ഷ നേടാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ നിരവധി രാഷ്ട്രീയ നേതാക്കൾക്കും എംഎൽഎമാർക്കും മറ്റുമായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രതിദിനം കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നു വരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നു ആരോഗ്യവകുപ്പ് സർക്കാരും നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു