കിണറ്റിൽ വീണ കുഞ്ഞി കുരങ്ങനെ രക്ഷപ്പെടുത്തുന്ന അമ്മക്കുരങ്ങൻ: വിഡിയോ വൈറൽ

ആഴമുള്ള കിണറ്റിൽ വീണ തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന അമ്മക്കുരങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് ഇന്ത്യ ഫോറസ്റ്റ് സർവീസ് ഓഫീസർ സൂസന്ത നന്ദയാണ്. കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോ ദൃശ്യം നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആവുകയായിരുന്നു. അമ്മയുടെ സ്നേഹത്തിന് അവരെ മികച്ച കമാൻഡോകൾ ആക്കാം എന്ന തലവാചകത്തോടു കൂടിയാണ് അദ്ദേഹം വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. കിണറ്റിനുള്ളിൽ അകപ്പെട്ട കുട്ടിക്കുരങ്ങൻ കരയിൽ കയറാൻവേണ്ടി ശ്രമം നടത്തുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

ഒരേ ലെവലിലുള്ള കിണർ ആയതിനാൽ കുരങ്ങിന് കരയിൽ കയറാൻ ആകുന്നില്ലായിരുന്നു. തുടർന്ന് അമ്മകുരങ്ങ് കിണറിന്റെ വക്കിൽ കാലുകൊണ്ട് അള്ളി പിടിക്കുകയും കിണറ്റിൽ അകപ്പെട്ട കുഞ്ഞികുരങ്ങിനെ കയ്യിൽ പിടിച്ചു കരയിൽ കയറ്റുകയായിരുന്നു. സുരക്ഷിതമായ രീതിയിൽ കുഞ്ഞിക്കുരങ്ങനെ അമ്മക്കുരങ്ങ് കരയിൽ കയറ്റുകയും ശേഷം അമ്മക്കുരങ്ങ് അതിനെ കെട്ടിപ്പിടിക്കുകയും ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു