തീവണ്ടി എൻജിനുകൾക്ക് പിന്നാലെ ബംഗ്ലാദേശിന് ട്രക്കുകൾ കൈമാറി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യ

ഡൽഹി: ബംഗ്ളാദേശുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തികൊണ്ട് ഇന്ത്യ. തീവണ്ടി എൻജിനുകൾക്ക് പിന്നാലെ ചരക്കു ഗതാഗതവും സുഖമമാക്കുന്നതിനുവേണ്ടി ട്രക്കുകൾ കൈമാറി. 51 ടാറ്റാ എസ് ട്രാക്കുകളാണ് ബംഗ്ളാദേശിന്‌ ഇന്ത്യ കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വ്യാപാര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിന് ഇതുസഹായകമാകും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ നിർമ്മിത റെയിൽവേ ഓട്ടോമൊബൈൽ സാധനങ്ങൾ മറ്റൊരു രാജ്യത്തിന് കയറ്റിയയച്ചു നൽകുന്നത്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുമാണ് ട്രക്കുകൾ ബംഗ്ലാദേശികൾക്ക് അയച്ചത്.

ഏതാണ്ട് 1407 കിലോമീറ്റർ പിന്നിട്ടാണ് ബംഗ്ളാദേശിൽ എത്തിയത്. ഇതുസംബന്ധിച്ചുള്ള കാര്യം ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യൻ റെയിൽവേ മുൻപിൽ തന്നെ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലും അറിയിച്ചിരുന്നു. 10 ബ്രോഡ് ഗേജ് പാതകൾക്കായുള്ള ട്രെയിനുകളുടെ എൻജിനാണ് ബംഗ്ളാദേശിന്‌ ഇന്ത്യ കൈമാറിയത്.

അഭിപ്രായം രേഖപ്പെടുത്തു