കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഹരിയാനയ്ക്ക് ഒരുകോടി രൂപയുടെ ധനസഹായം നൽകി എം.എ യൂസഫലി

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഹരിയാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഒരു കോടി രൂപ സംഭാവന നൽകി. ചത്തീസ്ഗഡ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഓഫീസിൽ ലുലു ഗ്രൂപ്പ് പ്രതിനിധികളായ നജ്മുദ്ദീൻ, ജയകുമാർ എന്നിവരാണ് ചെക്ക് കൈമാറിയത്. ഹരിയാനയിലെ മേവാത്ത് ജില്ലാ ഭരണകൂടത്തിന്റെ സിഎസ്ആർ ഫണ്ടിലേക്ക് 50 ലക്ഷം രൂപയും യൂസഫലി സംഭാവനയായി നൽകി. ഇതിന്റെ ചെക്ക് മേവാത്ത് ജില്ലാ ഡെപ്യൂട്ടി കമ്മീഷണറും കളക്ടറുമായ പങ്കജ് ഏറ്റുവാങ്ങി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ഇതുവരെ യൂസഫലി 47.5 കോടി രൂപയുടെ സഹായമാണ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 കോടി രൂപയാണ് യൂസഫലി സംഭാവന നൽകിയിട്ടുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി രൂപയും സംഭാവന നൽകിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു