ഉറങ്ങിക്കിടന്ന യുവാവിന്റെ പാന്റിനകത്ത് കയറിയ പാമ്പിനെ പുറത്തെടുത്തത് 7 മണിക്കൂറിന് ശേഷം

ആളുകൾക്ക് പാമ്പ് എന്നതും എപ്പോഴും പേടിപ്പെടുത്തുന്ന ജീവിയാണ്. ദൂരെ മാറി ഇഴഞ്ഞു പോയാലും പേടിയോടെ മാത്രമേ പാമ്പിനെ നോക്കികാണാൻ സാധിക്കൂ, അങ്ങനെയുള്ള പാമ്പ് പാന്റിന്റെ ഉള്ളിൽ കയറിയാൽ ഉണ്ടാകുന്ന അവസ്ഥയെ പറ്റി ഒന്ന് ആലോചിച്ചു നോകൂ. അത്തരം ഒരു അവസ്ഥയാണ് ഉത്തർപ്രദേശിലെ മിസാപൂരിൽ നടന്നത്. രാത്രിയിൽ ആഹാര ശേഷം ഗ്രാമത്തിലെ അംഗനവാടിയിൽ കിടന്ന് ഉറങ്ങിയ ഒരു സംഘം തോഴിലാളികൾക്കാണ് ഇ അവസ്ഥ നേരിടേണ്ടി വന്നത്.

രാത്രി വൈകിയാണ് ഇവരിൽ ഒരാളുടെ പാന്റിന്റെ അകത്ത് പാമ്പ് കയറിയ കാര്യം ഇവർ മനസിലാകുന്നത്. പാമ്പ് പാന്റിന്റെ ഉള്ളിലുള്ള കാര്യം തിരിച്ചറിഞ്ഞ യുവാവ് ചാടി എഴുന്നേറ്റ ശേഷം ബാക്കിയുള്ളവരെ കൂടി അറിയിക്കുകയായിരുന്നു. രക്ഷാപ്രവർത്തകർ പാമ്പിനെ പുറത്തെടുക്കുന്നത് വരെ അയാൾ നിന്ന നിൽപ്പ് 7 മണിക്കൂറോളം തുടർന്നു.

28കാരനായ ലവകേഷ് കുമാരിന്റെ പാന്റിന് ഉള്ളിലാണ് പാമ്പ് കയറിയത്. മിസാപൂരിലെ ജമൽപൂർ ഗ്രാമത്തിൽ വൈദ്യുതി വിളക്കുകളും വയറുകളും സ്ഥാപിക്കാനായി എത്തിയതാണ് ഇ സംഘം. പാമ്പ് ഉള്ളിൽ കയറിയപ്പോളും മറ്റുള്ളവർ തനിക്ക് ആത്മവിശ്വാസം നൽകിയെന്നും തനിക്ക് എഴുനേറ്റു നിൽക്കാനും മറ്റും ഇവർ സഹായിച്ചെന്നും യുവാവ് പറയുന്നു. 7 മണിക്കൂറ് തുടർച്ചായി നിന്നിട്ടും ഒരിക്കൽ പോലും പാമ്പ് തന്നെ കൊത്തിത്തിയില്ലന്നും യുവാവ് പറഞ്ഞു. 6 മണി കഴിഞ്ഞപ്പോൾ പോലീസ് ഉദ്യോഗസ്ഥർ എത്തിയ ശേഷം പാന്റ് കീറി പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു