കോവിഡ് ദൂരത്തിനിടയിൽ മുംബൈ നഗരത്തെ ദുരിതത്തിലാക്കി ദുരിതപ്പെയ്ത്ത്: പ്രധാന റോഡുകളടക്കം വെള്ളം നിറഞ്ഞു

മുംബൈ: മുംബൈ നഗരത്തിൽ അതിശക്തമായ മഴയെത്തുടർന്ന് നഗര പ്രദേശം വെള്ളക്കെട്ടിലകപ്പെട്ടു. ഇന്നലെ മാത്രം 200 മില്ലി മീറ്റർ മഴയാണ് മുംബൈ നഗരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. തുടർച്ചയായി 12 മണിക്കൂർ മഴ അതിശക്തമായ രീതിയിൽ പെയ്തുകൊണ്ടിരിക്കുകയാണ്. മഴ ശക്തമായ പ്രദേശത്ത് റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ഓഫീസുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈയിലെ പ്രധാന റോഡ് മാർഗ്ഗങ്ങളെല്ലാം വെള്ളത്തിനടിയിലായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കടൽ പ്രക്ഷുബ്ദമായതിനാൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. കൂടാതെ നാലര മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പും കാലാവസ്ഥാനിരീക്ഷണ വകുപ്പ് നൽകുന്നു.

മുംബൈ നഗരത്തിൽ 2017 ഓഗസ്റ്റിൽ ഉണ്ടായതരത്തിൽ വെള്ളപ്പൊക്കം ഇത്തവണയും ഉണ്ടാകുമോയെന്നുള്ള ഭീതിയിലാണ് ജനങ്ങൾ. ഒരു സൈഡ് കോവിഡ് വൈറസ് ഭീതി പരത്തുമ്പോൾ മറുസൈഡിൽ വെള്ളപ്പൊക്കം എന്നുള്ളത് ഏറെ ആശങ്കാജനകമാണ്. മഴ കനത്താൽ മുംബൈ നഗരപ്രദേശങ്ങളിൽ വെള്ളം ഉയരുകയും തുടർന്ന് ജനങ്ങളെറെ കോവിഡ് മഹാമാരിയ്ക്കൊപ്പം ഏറെ ഭീതിയിലാഴ്ത്താനും സാധ്യത വളരെയധികം കൂടുതലാണ്.

അഭിപ്രായം രേഖപ്പെടുത്തു