രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി അയോധ്യയിൽ ശില സ്ഥാപിച്ചു

അയോദ്ധ്യ: രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭാഗമായി അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന് ശില സ്ഥാപിച്ചു. 40 കിലോ തൂക്കം വരുന്ന വെള്ളി ഇഷ്ടിക കൊണ്ടുള്ള ശിലയാണ് സ്ഥാപിച്ചത്. ചടങ്ങിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രധാന ക്ഷേത്രങ്ങളിൽ നിന്നുള്ള മണ്ണും പുണ്യ നദികളിലെ ജലവും എത്തിച്ചിരുന്നു. ശില സ്ഥാപനത്തിന്റെ ഭാഗമായി അയോധ്യയിൽ വൻ സുരക്ഷാ നടപടികളാണ് ക്രമീകരിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹദ് നിത്യ ഗോപാൽ ദാസ് എന്നിവർക്കാണ് ചടങ്ങിലെ പ്രധാന വേദിയിൽ ഇരിപ്പിടം ഉണ്ടായിരുന്നത്. ഇവരെക്കൂടാതെ 175 അതിഥികൾക്കും ക്ഷണമുണ്ടായിരുന്നു. ഇന്ന് രാവിലെ അയോധ്യയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഹനുമാൻഗഡി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് അയോധ്യയിലേക്ക് ഭൂമിപൂജ ചടങ്ങിനായി തിരിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു