ഫ്രാങ്കോ മുളയ്ക്കലിനെ കേസിൽ നിന്നും ഒഴുവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

ഡൽഹി: പീ-ഡനകേസിലെ പ്രതിപട്ടികയിലുള്ള ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അദ്ദേഹം സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. തുടർന്ന് വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. എന്നാൽ കോടതിയുടെ നിലപാടിനെതിരെ ഫ്രാങ്കോയുടെ അഭിഭാഷകൻ രംഗത്തെത്തി. ഇതിനെതിരെ ചീഫ് ജസ്റ്റിസ്റ്റ് രംഗത്ത് എത്തുകയുണ്ടായി. ആത്മീയശക്തി ഉപയോഗിച്ചു കൊണ്ട് കോടതിയുടെ നിലപാടിനെ എതിർക്കാമെന്നാണോ വിചാരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സുപ്രീംകോടതിയെ ഈ വിഷയത്തിൽ സമീപിച്ചത്. വ്യക്തിപരമായുള്ള വിദ്വേഷത്തിന്റെ പേരിലാണ് തനിക്കെതിരെ കന്യാസ്ത്രീ ബലാ-ത്സംഗ ആരോപണം ഉന്നയിച്ചതെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ പറയുന്നത്. കന്യാസ്ത്രീ നൽകിയിട്ടുള്ള മൊഴിയിൽ വൈരുധ്യമുണ്ടെന്ന് ഫ്രാങ്കോയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. കേസിൽ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. തന്നെ കുറ്റവിമുക്തനാക്കണന്നുള്ള പ്രതികളുടെ ആവശ്യം നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

പ്രകൃതി വിരുദ്ധ ലൈം-ഗിക പീഡനം, ലൈം-ഗികപീ-ഡനം, മേലധികാരി ഉപയോഗിച്ച് ലൈം-ഗികമായി ദുരുപയോഗം ചെയ്യൽ, അന്യായമായി തടങ്കലിൽ വെയ്ക്കൽ, ഭീ-ഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ 83 സാക്ഷികളുണ്ട്. ഇവരിൽ കർദിനാൾ ജോർജ് ആലഞ്ചേരി, 25 കന്യാസ്ത്രീകൾ, 11 വൈദികർ, 3 ബിഷപ്പുമാർ, ഒരു ഡോക്ടർ തുടങ്ങിയവരും സാക്ഷിപ്പട്ടികയിലുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു