വലിയ കമ്പനികൾ ഇന്ത്യയിലേക്ക് ; ഇന്ത്യയെ ലോകത്തിന് വിശ്വാസമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മേക്ക് ഇൻ ഇന്ത്യയോടൊപ്പം മേക് ഫോർ വേൾഡ് എന്ന ആശയവുമായി നാം മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു . ഇന്ന് വൻകിട കമ്പനികൾ ഇന്ത്യയിലേക്ക് വരുന്നെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യയുടെ നയങ്ങളിലും സമ്പദ് വ്യവസ്ഥയിലും ലോകത്തിന് പ്രതീക്ഷയും വിശ്വാസവുമുണ്ട്. കഴിഞ്ഞ വർഷം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ പതിനെട്ട് ശതമാനം വർദ്ധനവുണ്ടായതായും പ്രധാനമന്ത്രി.

അഭിപ്രായം രേഖപ്പെടുത്തു