രാജ്യത്തെ 24 മണിക്കൂറിൽ 63489 കോവിഡ് കേസ്; മരണം 49980; രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 63489 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 944 പേർ മരണപ്പെടുകയും ചെയ്തു. തുടർന്ന് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 2589682 ആയി ഉയർന്നു. മരിച്ചവരുടെ എണ്ണം 49980 ആയി ഉയർന്നു. 677444 പേർ ചികിത്സയിൽ കഴിയുന്നുണ്ട് 1862258 പേർ രോഗമുക്തി നേടി. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 5.8 ലക്ഷം കോടി രോഗികൾ മഹാരാഷ്ട്രയിൽ നിന്നുമാണുള്ളത് കൂടാതെ ഡൽഹി, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും കോവിഡ് രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിലാണ്.

അഭിപ്രായം രേഖപ്പെടുത്തു