കഴിവുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പാർട്ടിയിൽ ചോദ്യങ്ങൾ ഉയരുന്നു; ജ്യോതിരാദിത്യ സിന്ധ്യ

ഡൽഹി: കോൺഗ്രസിലെ കഴിവുള്ള നേതാക്കൾക്കെതിരെ നിരന്തരമായി ചോദ്യങ്ങൾ ഉയർന്നു വരികയാണെന്ന് മുൻ കോൺഗ്രസ് നേതാവും ബിജെപി അംഗത്വമെടുക്കുകയും ചെയ്ത ജ്യോതിരാദിത്യ സിന്ധ്യ വിമർശിച്ചു. സമീപകാലത്ത് കോൺഗ്രസിൽ ഉണ്ടായ രൂക്ഷമായ പ്രതിസന്ധികളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ മുൻ സഹപ്രവർത്തകരും ഇതേരീതിയിലുള്ള സാഹചര്യം നേരിടുകയുണ്ടായെന്നും ജ്യോതിരാദിത്യ സിന്ധ്യ വാർത്താ ഏജൻസിയോട് പറഞ്ഞു. രാജസ്ഥാനിലെ മുതിർന്ന കോൺഗ്രസ് നേതാവായ സച്ചിൻ പൈലറ്റ് സുഹൃത്താണെന്നും അദ്ദേഹം അനുഭവിച്ചിട്ടുള്ള വേദനയെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും ഏറെ വൈകിയവേളയിലും കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി എങ്ങനെയാണ് പാർട്ടി നേതൃത്വം ശ്രമിച്ചതെന്നുള്ള കാര്യം ഏവർക്കുമറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു മാസത്തോളം നീണ്ടുനിന്ന പാർട്ടിയിലെ അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രി അശോക് ഗെഹലൊതുമയുള്ള തർക്കത്തിൽ വിമത സ്വരമുയർത്തിയതിന്റെ അടിസ്ഥാനത്തിലാണ് സച്ചിൻ പൈലറ്റ് അടക്കമുള്ള 19 എം എൽ എമാർ തിരിച്ചെത്തിയത്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി സച്ചിൻ പൈലറ്റ് മുന്നോട്ടു വെച്ചിട്ടുള്ള ആവശ്യങ്ങളെ വിലയിരുത്തുന്നതിനായി മൂന്നംഗ സമിതിയെ കോൺഗ്രസ് നേതൃത്വം നിയോഗിച്ചിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു