കോവിഡ് പ്രതിസന്ധിയിൽ രാജ്യത്ത് ജോലി നഷ്ടമായത് 5 മില്യൺ ഇന്ത്യക്കാർക്ക്; ദുരിതത്തിലായത് ദിവസവേതനക്കാർ

ഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ 2.7 മില്യൻ തൊഴിലാളികളെ അത് ബാധിച്ചുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ സമ്പദ്ഘടന നിരീക്ഷിക്കുന്ന സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി എന്ന സ്ഥാപനമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും ഏറ്റവും രൂക്ഷമായ രീതിയിൽ ബാധിച്ചതിനെ തുടർന്ന് ദിവസ വേതനക്കാരെയും ചെറുകിട മേഖലയിൽ ജോലി ചെയ്യുന്നവരെയും അത് ബാധിച്ചതായും പറയുന്നു. 2020 ഏപ്രിൽ മാസം 17.7 മില്യൻ ആളുകളാണ് ജോലി നഷ്ടമായത്. എന്നാൽ 3.9 മില്യൺ ജോലികൾ ജൂണിൽ ലഭിക്കുകയും പിന്നീട് ജൂലൈയിൽ 5 മില്യൺ ആളുകൾക്ക് ജോലി നഷ്ടമാവുകയും ചെയ്തു.

തുടർന്ന് ദരിദ്രരായി കഴിയുന്നവരുടെ എണ്ണം 60 ശതമാനത്തിൽ നിന്നും 68 ശതമാനമായി ഉയരുകയും ചെയ്യുന്നു. അടുത്തിടെയായി ലോകബാങ്ക് ഇന്ത്യ ദരിദ്ര രാജ്യമെന്ന പദവിയിൽ നിന്നും ഉയർച്ച കൈവരിക്കുന്നതായും മാറ്റങ്ങൾ സംഭവിക്കുന്നതായും കണ്ടെത്തിയിരുന്നു. എന്നാൽ രാജ്യത്ത് കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും മൂലം ആ നേട്ടങ്ങൾ തകിടം മറിഞ്ഞിരിക്കുകയാണ്. മാർച്ച് 25 മുതൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്കൽ ഡൗൺ സാമ്പത്തിക മേഖലയിൽ വളരെയധികം ആഘാതം ഏൽപ്പിച്ചു. തുടർന്നാണ് രാജ്യത്ത് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ലോക്ക് ഡൗൺ പിൻവലിക്കുന്നതിനുള്ള തീരുമാനത്തിൽ നിർബന്ധിതരായത്.

അഭിപ്രായം രേഖപ്പെടുത്തു