രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു

ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടിവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19259 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. 912 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ടത്. മരണ സംഖ്യയും ക്രമാതീതമായി ഉയർന്നു വരികയാണ്. ഇതോടെ രാജ്യത്ത് 56706 പേർ മരണപെട്ടു. 2280567 പേർ രോഗമുക്തി നേടുകയും 707668 പേർ ചികിത്സയിൽ കഴിയുന്നുമുണ്ട്. ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് വൈറസ് 2.4 കോടി ജനങ്ങൾളിലാണ് വ്യാപിച്ചിരിക്കുന്നത്. കൂടാതെ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിൽ നിന്നുമാണ്.

58.41 ലക്ഷം പേർക്കാണ് അമേരിക്കയിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. റഷ്യ, ബ്രസീൽ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളും കോവിഡ് വ്യാപനം രൂക്ഷമാണ്. 1.80 ലക്ഷം പേരാണ് അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 974 മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ അമേരിക്ക കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യം ഇന്ത്യയാണ്. ഇന്നലെ സംസ്ഥാനത്ത് 2172 പേർക്കാണ് കോവിഡ് സ്വീകരിച്ചത്. ഇവരിൽ 1964 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 15 കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനെ നേരിടുന്നതിനായി സംസ്ഥാനം ശക്തമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു