കേന്ദ്ര സർക്കാറിനെതിരെ രാജ്യത്തെ മുസ്ലിം ജനവിഭാഗങ്ങൾ ഒന്നിച്ച് കേരളം കേന്ദ്രമാക്കി പോരാടണം ; സക്കീർ നായിക്

ഡൽഹി: രാജ്യത്തെ മുസ്ലിങ്ങൾ ഒരുമിച്ചു നിന്നുകൊണ്ട് കേന്ദ്രസർക്കാരിനെതിരെ പോരാടണമെന്ന് ആഹ്വാനവുമായി വിവാദ മതപ്രഭാഷകൻ സക്കീർ നായിക്. സംസ്ഥാനത്ത് ബിജെപി ശക്തമല്ലാത്തതിനാൽ കേരളം കേന്ദ്രീകരിച്ചും പ്രവർത്തനം ഊർജിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആവശ്യപ്പെട്ടത്. കേന്ദ്രസർക്കാരിനെതിരെ മുസ്‌ലിങ്ങളെ തിരിക്കുന്നതിന് വേണ്ടിയുള്ള ആഹ്വാനം കൂടിയാണ് സക്കീർ നായിക് നടത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചാറു വർഷക്കാലത്തോളമായി രാജ്യത്തെ മുസ്ലീങ്ങൾക്കെതിരെ കേന്ദ്ര സർക്കാരിന്റെ പീഡനമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ മുസ്ലിം ജനവിഭാഗം വിഭജിക്കപ്പെട്ട നിലയിലാണ്. വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹികസംഘടനകളിലുമാണ് ഇവർ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ വിവിധ ഗ്രൂപ്പുകളിൽ നിന്ന് വിമർശിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഇവർ ഒന്നിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും സക്കീർ നായിക് വ്യക്തമാക്കി. കേരളത്തിൽ ബിജെപി ശക്തമല്ലാത്തതിനാൽ കേരളം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രാജ്യത്തെ മുസ്ലിം ജനസംഖ്യ 20 കോടിയാണ്. എന്നാൽ യഥാർത്ഥത്തിൽ 25 മുതൽ 30 കോടിയോളം വരുമെന്നും സക്കീർ നായിക് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു