അതിർത്തി പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ സൈനിക നീക്കത്തിന് തയ്യാറാണെന്ന് ബിപിൻ റാവത്ത്

ഡൽഹി: അതിർത്തിയിൽ ചൈനീസ് സൈന്യം പ്രകോപനം തുടരുന്നത് അതിന് തടയുന്നതിനു വേണ്ടിയുള്ള മാർഗം ഇന്ത്യൻ സൈന്യത്തിനു മുന്നിൽ തന്നെയുണ്ടെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. നിയന്ത്രണ രേഖയിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ചൈനയ്ക്കെതിരെ ശക്തമായ സൈനിക നീക്കം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ കാണിക്കുന്ന ശ്രമം ദൗർബല്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടെയും സൈനിക മേധാവികൾ തമ്മിലുള്ള കമാണ്ടർ ചർച്ചയും നയതന്ത്ര മാർഗവും പരാജയപ്പെട്ടുങ്കിൽ മാത്രമേ സൈനിക മാർഗ്ഗം പരിഗണിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടാണ് യഥാർത്ഥ നിയന്ത്രണരേഖയിൽ സംഘർഷം സംഭവിക്കുന്നത്.

കൃത്യമായ രീതിയിൽ അതിർത്തി നിശ്ചയിക്കാൻ കഴിയാത്ത നിരവധി പ്രദേശങ്ങൾ നമുക്കുണ്ട്. ഇത്തരം പ്രദേശങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി ചർച്ച തന്നെയാണ് ഉചിതം. ചർച്ചകളിലൂടെ പിന്മാറ്റം തീരുമാനിക്കുന്നത് തന്നെയാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യവും അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുവേണ്ടി പ്രതിജ്ഞാബദ്ധമാണ്. സൈനിക നീക്കത്തിന് ഏതുസമയവും ഇന്ത്യൻ സൈന്യം തയ്യാറാണ്. ഏതു പ്രതികൂല സാഹചര്യത്തിലും കാലാവസ്ഥയിലും നിയന്ത്രണരേഖയിൽ സൈന്യത്തിന് സ്ഥാനമുറപ്പിക്കാൻ സാധ്യമാകുമെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു