മോദിയോടുള്ള സ്നേഹം ഐപിഎസ് ഉദ്യോഗം രാജിവെച്ച് യുവാവ് ബിജെപിയിൽ ചേർന്ന്

ബാംഗ്ലൂർ: ഐപിഎസ് ഉദ്യോഗസ്ഥനും കർണാടക പോലീസിലെ സിങ്കമെന്ന് അറിയപ്പെടുന്ന കെ അണ്ണാമലൈ ബിജെപിയിൽ ചേർന്നു. പൊതുജന സേവനത്തിൽ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന അണ്ണാമലൈ 2019 ൽ ജോലിയിൽ നിന്നും സ്വയം രാജിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുന്നത്. ബിജെപിയിൽ ചേരാൻ തന്നെ ഏറ്റവുമധികം പ്രേരിപ്പിച്ച ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറയുന്നു.

ഒൻപതു വർഷക്കാലത്തോളം കർണാടക പോലീസിൽ മികച്ച ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണ്. ആരുടേയും മുഖം നോക്കാതെ നടപടി കൈക്കൊണ്ടിരുന്ന അദ്ദേഹത്തെ സിങ്കം എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആയിരുന്നു അദ്ദേഹം കഴിഞ്ഞവർഷം രാജിവെച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിക്കായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെ കുറിച്ച് തമിഴ്നാട്ടിൽ വലിയ രീതിയിലുള്ള തെറ്റിദ്ധാരണകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ബിജെപി മാത്രമാണ് സ്വജനപക്ഷപാതമില്ലാത്ത പാർട്ടിയെന്നും അണ്ണാമലൈ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു