ബാംഗ്ലൂർ സംഘർഷത്തിൽ എസ്ഡിപിഐ ഓഫീസുകളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

ബാംഗ്ലൂർ: ബാംഗ്ലൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ഓഫീസുകളിൽ റെയ്ഡ്. കെജി ഹള്ളി, ഡിജെ ഹള്ളി, ഹലസുരു ഗേറ്റ് തുടങ്ങിയ ഇടങ്ങളിലെ എസ്ഡിപിഐയുടെ ഓഫീസിലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് ഇന്നലെ റെയ്ഡ് നടത്തിയത്. ബാംഗ്ലൂരിൽ നടന്ന അക്രമങ്ങൾക്ക് പിന്നിൽ എസ്ഡിപിഐയുടെ ബന്ധം തെളിയിക്കപ്പെട്ടിട്ടുണ്ടന്നുള്ള ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റെയ്ഡ് നടന്നത്. ഡൽഹി കോടതിയിൽ നിന്നുള്ള സെർച്ച് വരന്റുമായി എത്തിയ മൂന്നംഗ സംഘങ്ങളായി തിരിഞ്ഞ് ആയിരുന്നു സിസിബിയുടെ റെയ്ഡ് നടന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ മതത്തെ അവഹേളിച്ചു കൊണ്ട് പുലികേശി നഗർ എംഎൽഎയായ ആർ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ പുത്രൻ പോസ്റ്റ് പങ്കുവെച്ചെന്നുള്ള ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ആക്രമണം നടത്തിയത്. അക്രമത്തെ തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. രാത്രിയുടെ മറവിൽ നടന്ന കലാപത്തിൽ നിരവധി വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും നിരവധി പോലീസുകാർക്കും ആളുകൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ മുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു