മോദി സൃഷ്ടിച്ച ദുരന്തങ്ങൾക്കിടയിലൂടെ ഇന്ത്യ ഉരളുകയാണെന്ന് രാഹുൽഗാന്ധി

ഡൽഹി: പ്രാധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ള ദുരന്തങ്ങളിൽ ഇന്ത്യ ഉരുളുകയാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ റെക്കോർഡ് ശതമാനം ഇടിവ് ഉണ്ടാവുകയും ലഡാക്കിൽ വീണ്ടും ചൈനീസ് സൈന്യം പ്രകോപനപരമായ നീക്കങ്ങൾക്കു മുതിരുകയും കോവിഡ് വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ ഇന്ത്യ ലോകത്തിനു തന്നെ മുന്നിലെത്തുകയും ചെയ്ത സംഭവവും മുൻനിർത്തി കൊണ്ടാണ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യം മോദി സൃഷ്ടിച്ച ദുരന്തങ്ങൾക്കിടയിലൂടെ ഉരളുകയാണ്.

ചരിത്രപരമായ ജിഡിപി തകർച്ചയാണ് ഉണ്ടായിരിക്കുന്നത്. മൈനസ് 23.9 ശതമാനം. 45 വർഷത്തിനിടയിൽ രാജ്യത്ത് ഉയർന്ന തൊഴിലില്ലായ്മ ഉണ്ടാവുകയും കേന്ദ്രം സംസ്ഥാനങ്ങൾക്ക് ജിഎസ്ടി കുടിശിക നൽകുന്നില്ലെന്നും ആഗോളതലത്തിൽ തന്നെ ഇന്ത്യയിൽ ഉയർന്നിട്ടുള്ള കോവിഡ് മരണ നിരക്ക്, അതിർത്തിയിൽ ചൈനീസ് ആക്രമണം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽഗാന്ധി കേന്ദ്രത്തിനെതിരെ ട്വിറ്ററിലൂടെ രൂക്ഷമായ രീതിയിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു