പിറന്നാൾ നിറവിൽ രാജ്യത്തിൻറെ പ്രധാന സേവകൻ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് പ്രധാനമന്ത്രിയുടെ പിറന്നാൾ. 2014 ഇലക്ഷന് ശേഷം എല്ലാ പിറന്നാൾ ദിനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി വസതിയിലെത്തി അമ്മ ഹിരാബായിയെ സന്ദർശിച്ചിരുന്നു. എന്നാൽ കോമഡി സാഹചര്യം കണക്കിലെടുത്തു കൊണ്ട് ഈ വർഷം അത് ഒഴിവാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാൾ സേവനവാരമായി ആചരിക്കാൻ ബിജെപി തീരുമാനിച്ചിരിക്കുകയാണ്.

സെപ്റ്റംബർ 20 വരെ നീണ്ടുനിൽക്കുന്ന സേവനവാര പരിപാടികളാണ് ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഏറ്റെടുത്തുകൊണ്ട് സ്വച്ഛഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള പരിപാടികളാണ് രാജ്യത്താകമാനം നടത്തുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആയിരിക്കും പരിപാടി നടത്തുകയെന്ന് ബിജെപി ദേശീയ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കൂടാതെ മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി രാജ്യത്താകമാനം 70 വെർച്ചൽ റാലികളും സംഘടിപ്പിക്കുന്നുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു