ഗർഭിണിയായ ഭാര്യയുടെ വയർ കുത്തികിറിയ സഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

ലക്‌നൗ: പുരോഹിതന്റെ വാക്ക് കേട്ട് ആറുമാസം ഗർഭിണിയായ ഭാര്യയുടെ വയർ കുത്തികിറിയ സഭവത്തിൽ ഭർത്താവിനെ ലക്‌നൗ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പെണ്മക്കളുടെ അച്ഛനായ പന്നലാൽ ആണ് ഈ ക്രൂരകൃത്യം നടത്തിയത് ഒരു ആൺകുട്ടി വേണമെന്ന പന്നലാലിന്റെ ആഗ്രഹമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

പന്നലാലിന്റെ ഭാര്യ അനിത ദേവി ആറാമതും ഗർഭിണിയായപ്പോൾ ഒരു സുഹൃത്തിന്റെ വാക്ക് കേട്ടാണ് പുരോഹിതനെ കാണാൻ പോയതെന്നും പുരോഹിതനോട് കാര്യം പറഞ്ഞപ്പോൾ നിങ്ങൾക്ക് ആറാമതും ജനിക്കാൻ പോകുന്ന കുഞ്ഞും പെൺകുഞ്ഞാണെന്നും പുരോഹിതൻ പറയുകയുണ്ടായി. ഇതിൽ സംശയം തോന്നിയ പന്നലാൽ വീട്ടിൽ തിരിച്ചു വന്ന് ആറാമത് ജനിക്കാൻ പോകുന്ന കുട്ടി ആണാണോ പെണ്ണാന്നോ എന്നറിയാൻ ഉറങ്ങി കിടക്കുന്ന ഭാര്യയുടെ വയർ കുത്തി കിറുകയായിരുന്നുവെന്ന് പന്നലാൽ ലക്‌നൗ പൊലീസിന് മൊഴി നൽകി. അനിത ദേവി അലറി വിളിക്കുന്ന ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികൾ ഗുരുത്തരവസ്ഥയിൽ കിടക്കുന്ന അനിത ദേവിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഭിപ്രായം രേഖപ്പെടുത്തു