ധനസഹായം നൽകിയ ഇന്ത്യക്ക് നന്ദിയറിയിച്ച് മാലിദ്വീപ്

ന്യൂഡൽഹി : കൊറോണ പ്രതിസന്ധിയിൽ സഹായഹസ്തമായി ധനസഹായം നൽകിയ ഇന്ത്യക്ക് നന്ദിയറിയിച്ച് മാലിദ്വീപ്. എല്ലാ സമയത്തും കൂടെ നിന്ന രാജ്യമാണ് ഇന്ത്യയെന്ന് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹീം മുഹമ്മദ് സോലി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മാലിദ്വീപ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.

കൊറോണ പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ മാലിദ്വീപിന് ഇന്ത്യ 250 മില്യൺ യുഎസ് ഡോളർ സഹായം നൽകി.

അഭിപ്രായം രേഖപ്പെടുത്തു