ഞാൻ ജീവിതത്തിൽ ഉപയോഗിക്കാത്ത സാധനങ്ങളുടെ പരസ്യത്തിൽ അഭിനയിക്കില്ലായെന്ന് നടി പാർവ്വതി തിരുവോത്ത്

കിരൺ ടിവി അവതരിക ആയിരുന്ന പാർവ്വതി 2006ൽ ഔട്ട്‌ ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ മുൻ നിര നായകമാരോപ്പം എത്താൻ താരത്തിനു സാധിച്ചു കൂടാതെ അന്യഭാഷ ചിത്രങ്ങളിലും അഭിനയ മികവ് പ്രേകടിപ്പിക്കാൻ പാർവ്വതിക്ക് കഴിഞ്ഞു. എന്ന് നിന്റെ മൊയ്ദീൻ, ചാർളി തുടങ്ങി ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചുഷണങ്ങളെ പ്രീതിരോധിക്കാൻ വേണ്ടി ആരംഭിച്ച വനിതാ കൂട്ടായിമ്മയുടെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ് താരം. സിനിമയുടെ പുറത്തുള്ള ഇടപെടലുകൾ കൊണ്ട് ശ്രദ്ധിക്കപെടുന്ന പാർവ്വതി പരസ്യ ചിത്രങ്ങലളിൽ അഭിനയിക്കാത്തതിന്റെ കാരണം വെളുപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്.

പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു കിട്ടുന്ന ആ പദവി എനിക്ക് വേണ്ട എന്നും കൺസ്യുമറിസ്റ്റ് പദവി അലങ്കരിക്കാൻ താല്പര്യമില്ലയെന്നും അത് കൊണ്ടാണ് കടകളുടെ ഉൽഘടനങ്ങൾക്ക് പോലും പോകാതെ മാറി നിൽക്കുന്നതെന്നും നിത്യ ജീവിതത്തിൽ ഞാൻ ഉപയോഗിക്കാത്ത ഒരു സാധനത്തിന്റെ പരിസ്യ ചിത്രങ്ങളിലും അഭിനയിക്കില്ലയെന്നും പാർവ്വതി തിരോവോത്ത് പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു