പതിനാറുകാരിയുടെ ബാങ്ക് അകൗണ്ടിൽ ബാലൻസ് പരിശോധിച്ചപ്പോൾ പത്ത് കോടി രൂപ

ലഖ്‌നൗ: അകൗണ്ടിൽ പണം നിക്ഷപിക്കാൻ ബാങ്കിലെത്തിയ പതിനാറുകാരിയുടെ അകൗണ്ട് പരിശോധിച്ചപ്പോൾ ബാലൻസായി കണ്ടത് കോടികൾ. ഉത്തർപ്രദേശ് ബല്ലിയ ജില്ലയിലെ ഒരു ബാങ്കിൽ പണമിടപാട് നടത്തി ബാലൻസ് പരിശോധിച്ചപ്പോൾ തന്റെ അകൗണ്ടിൽ 9.99 കോടി കണ്ടതോടെ പെൺകുട്ടിയുടെ കണ്ണ് തള്ളി.

2018 ലാണ് സരോജ എന്ന പതിനാറുകാരി ബാങ്കിൽ അകൗണ്ട് തുടങ്ങുന്നത് മാസങ്ങളോളം തന്റെ അകൗണ്ടിൽ പണമിടപാടൊന്നും നടന്നിട്ടില്ലയെന്നും തന്റെ അകൗണ്ടിൽ വന്ന 9.99കോടിയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കാണിച്ച് പെൺകുട്ടി പോലീസിൽ പരാതി സമർപ്പിച്ചു.

അഭിപ്രായം രേഖപ്പെടുത്തു