പിതാവും കാമുകനും ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പിതാവും കാമുകനും അറസ്റ്റിൽ

താനേ : പിതാവും കാമുകനും ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പിതാവും കാമുകനും അറസ്റ്റിൽ. പീഡനത്തിന് ഇരയായ പെൺകുട്ടി ഗർഭിണിയാവുകയും തുടർന്ന് ഭ്രൂണ ഹത്യ നടത്തുകയും ഭ്രൂണം റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നു. ഭ്രൂണം പോലീസ് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറം ലോകമറിഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനായ പിതാവും, കാമുകനും അറസ്റ്റിലായത്. പിതാവും കാമുകനും നിരവധി തവണ പീഡിപ്പിച്ചെന്ന് പെൺകുട്ടി ന്പോലീസിന് മൊഴി നൽകി.

കാമുകനായ യുവാവ് പെൺകുട്ടിയുടെ അയൽവാസി ആയിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു എന്നാൽ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു. ബന്ധം അവസാനിപ്പിക്കാൻ കാമുകന്റെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റിയെങ്കിലും ഇരുവരും ബന്ധം തുടർന്നിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു