ഭർത്താവ് ശുചിമുറിൽ പൂട്ടിയിട്ട യുവതിയെ ഒരു വർഷത്തിന് ശേഷം മോചിപ്പിച്ചു

പാനിപ്പത്ത് : ഒരു വർഷത്തിന് ശേഷം ദുരിത ജീവിതത്തിൽ നിന്നും യുവതിക്ക് മോചനം. ഭർത്താവ് ശുചിമുറിയിൽ പൂട്ടിയിട്ട യുവതിയെയാണ് ഒരു വർഷത്തിന് ശേഷം മോചിപ്പിച്ചത്. വുമൺ പ്രൊട്ടക്ഷൻ ആൻഡ് ചെൽഡ് മാരേജ് പ്രൊഹിബിഷൻ സംഘമാണ് യുവതിയെ മോചിപ്പിച്ചത്.

ഭാര്യ മാനസിക രോഗിയാണെന്നും അതിനാലാണ് ശുചിമുറിയിൽ അടച്ചിട്ടതെന്നുമാണ് ഭർത്താവ് പറയുന്നത് എന്നാൽ യുവതിക്ക് യാതൊരുവിധത്തിലുള്ള കുഴപ്പമില്ലെന്നും കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും യുവതിയെ മോചിപ്പിച്ചതെന്നും വുമൺ പ്രൊട്ടക്ഷൻ ആൻഡ് ചെൽഡ് മാരേജ് പ്രൊഹിബിഷൻ സംഘം പറഞ്ഞു. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു