പിറന്നാൾ ആഘോഷത്തിനിടെ കേക്കിൽ ലഹരി മരുന്ന് കലർത്തി 19 വയസുകാരിയെ പീഡിപ്പിച്ചു

ഹൈദരാബാദ് : കേക്കിൽ ലഹരിമരുന്ന് കലർത്തി നൽകി 19 വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പിറന്നാൾ ആഘോഷത്തിന് തയ്യാറാക്കിയ കേക്കിലാണ് മയക്ക് മരുന്ന് കലർത്തിയത്. പെൺകുട്ടിയുടെ സുഹൃത്തുക്കളായ യുവാക്കളാണ് പിറന്നാൾ ആഘോഷിക്കാൻ പെൺകുട്ടിയെ ലോഡ്ജ് മുറിയിലേക്ക് ക്ഷണിച്ചത് തുടർന്ന് മയക്ക് മരുന്ന് കലർത്തിയ കേക്ക് നൽകിയ ശേഷം മയക്കി കിടത്തിയായിരുന്നു പീഡനം.

കഴിഞ്ഞ മാസമാണ് സംഭവം നടക്കുന്നത് പെൺകുട്ടി ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു